എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ മാറ്റങ്ങളുമായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC). ഒരു പുതിയ വിഭാഗം കൂട്ടിച്ചേർക്കുകയും മറ്റൊന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. 2025-ൽ പ്രഖ്യാപിച്ച പുതിയ വിഭാഗം വിദ്യാഭ്യാസമാണ്. ഈ പുതിയ വിഭാഗത്തിന് കീഴിൽ അഞ്ച് തൊഴിലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ട്രാൻസ്പോർട്ട് കാറ്റഗറിയെ നറുക്കെടുപ്പിൽ നിന്നും ഒഴിവാക്കി. കൂടാതെ ആരോഗ്യ സംരക്ഷണ വിഭാഗത്തിലേക്ക് നിരവധി സാമൂഹിക സേവന തൊഴിലുകൾ ഐആർസിസി കൂട്ടി ചേർക്കുകയും ചെയ്തിട്ടുണ്ട്.
നിലവിലെ എക്‌സ്‌പ്രസ് എൻട്രി വിഭാഗങ്ങൾ
ഫ്രഞ്ച് ഭാഷാ പ്രാവീണ്യം
ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസ് ഒക്ക്യുപേഷൻ
അഗ്രിക്കൾച്ചറൽ ആൻഡ് അഗ്രിഫുഡ് ഒക്ക്യുപേഷൻ
ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കണക്ക് (STEM) തൊഴിലുകൾ
ട്രേഡ് ഒക്ക്യുപേഷൻ
എഡ്യുക്കേഷൻ ഒക്ക്യുപേഷൻ
മുകളിൽ പറഞ്ഞ എല്ലാ വിഭാഗങ്ങളും IRCC ഇപ്പോഴും നിലനിർത്തുന്നുണ്ടെങ്കിലും, 2025 എക്സ്പ്രസ് എൻട്രി മുൻഗണനാ വിഭാഗങ്ങൾ ഇവയാണെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
ഫ്രഞ്ച് ഭാഷാ പ്രാവീണ്യം
ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ സർവീസ് ഒക്ക്യുപേഷൻ
ട്രേഡ് ഒക്ക്യുപേഷൻ
എഡ്യുക്കേഷൻ ഒക്ക്യുപേഷൻ
എക്സ്പ്രസ് എൻട്രി കാറ്റഗറി അടിസ്ഥാനത്തിലുള്ള നറുക്കെടുപ്പിലൂടെ അപേക്ഷിക്കാനുള്ള (ITA) ഇൻവിറ്റേഷന് ഈ വിഭാഗങ്ങൾക്ക് മുൻഗണന നൽകും.
