ഹോം കെയർ തൊഴിലാളികൾക്ക് കാനഡയിൽ സ്ഥിരതാമസം എളുപ്പമാക്കുന്നതിനായി പുതിയ ഇമിഗ്രേഷൻ പ്രോഗ്രാമുകളുമായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). രണ്ട് പാതകളിലായി നിലവിൽ കാനഡയിൽ ജോലി ചെയ്യുന്ന ഹോം കെയർ വർക്കേഴ്സിനെ സഹായിക്കുന്നതിനും അടുത്തത് കാനഡയിൽ നിലവിൽ ജോലി ചെയ്യാത്തവർക്കുവേണ്ടിയുള്ള പ്രോഗ്രാമുമാണ്. ആദ്യ ഘട്ടത്തിൽ നിലവിൽ കാനഡയിൽ ജോലി ചെയ്യുന്നവരിൽ നിന്നുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. കാനഡയ്ക്ക് പുറത്തുള്ള അപേക്ഷകർക്ക് പിന്നീട് അപേക്ഷിക്കാൻ സാധിക്കും.
ഹോം കെയർ വർക്കേഴ്സിനും അവരുടെ കുടുംബാഗങ്ങൾക്കും സ്ഥിര താമസത്തിനായി നേരിട്ട് അപേക്ഷിക്കാം. ഭാഷ, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവയിലും കുറവ് വരുത്തിയിട്ടുണ്ട്. കനേഡിയൻ ലാംഗ്വേജ് ബെഞ്ച് മാർക്ക് അല്ലെങ്കിൽ NCLC എന്നിവയിൽ ലെവൽ 4ഉം ഒരു ഹൈസ്കൂൾ ഡിപ്ലോമയും ആവശ്യമാണ്.
അപേക്ഷകർക്ക് മുൻ കനേഡിയൻ പ്രവൃത്തി പരിചയം ആവശ്യമില്ല. എന്നാൽ, അവർക്ക് സമീപകാലക്ക് പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം.
അല്ലെങ്കിൽ കുറഞ്ഞത് 6 മാസത്തെ ബന്ധപ്പെട്ട ഹോം കെയർ പരിശീലന യോഗ്യത പൂർത്തിയാക്കിയിരിക്കണം. ക്യൂബെക്കിന് പുറത്തുള്ള കാനഡിയൻ തൊഴിലുടമയിൽ നിന്ന് ഒരു മുഴുവൻ സമയ ജോലി ഓഫറും ആവശ്യമാണ്.
സ്വകാര്യ കുടുംബങ്ങൾ, ഹോം ഹെൽത്ത് കെയർ സേവന ദാതാക്കൾ,ഹോം കെയർ സപ്പോർട്ട് സേവന ദാതാക്കൾ, നേരിട്ടുള്ള പരിചരണ ഏജൻസികൾ, റസിഡൻഷ്യൽ ക്രമീകരണങ്ങളിലെ വ്യക്തിഗത പരിചരണ സേവനങ്ങൾ, പീഡിയാട്രിക് ഹോം ഹെൽത്ത് കെയർ സേവന ദാതാക്കൾ. അല്ലെങ്കിൽ ദൈനംദിന ജീവിത പ്രവർത്തനങ്ങൾക്ക് സഹായം ആവശ്യമുള്ളവരിൽ നിന്നോ പരിക്കിൽ നിന്നോ രോഗത്തിൽ നിന്നോ സംഖം പ്രാപിക്കുന്നവരിൽ നിന്നോ ജോബ് ഓഫർ സ്വീകരിക്കാവുന്നതാണ്.
