ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഈയിടെയായി പിന്തുടരുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിംഗ്. ഭക്ഷണം കഴിച്ചും അതോടൊപ്പം ഉപവസിച്ചും ചെയ്ത് പോരുന്ന ഒരു രീതിയാണിത്. എന്നാൽ ഇത്തരത്തിലുള്ള ഡയറ്റ് രീതി പിന്തുടരുന്നവരിൽ മറ്റുള്ളവരെക്കാൾ 91 ശതമാനവും ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട് എന്നാണ് പുതിയ പഠനം പറയുന്നത്.
അമേരിക്കയിലെ 20,000 യുവാക്കളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇത്തരം ഫാസ്റ്റിംഗ് രീതികൾ പിന്തുടരുന്നവർ ഹൃദ്രോഗം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് കണ്ടെത്തൽ.
ഇന്റർമിറ്റന്റ് രീതിക്ക് ഗുണങ്ങൾ ഒട്ടനവധിയാണെങ്കിലും എല്ലാവർക്കും ഇത് സ്വീകാര്യമാകില്ലെന്ന് നേരത്തെ തന്നെ വിദഗ്ധർ അഭിപ്രായപെട്ടിരുന്നു. ചിലർ പൂർണമായും ഈ ഡയറ്റിങ് രീതി ഒഴിവാക്കേണ്ടി വരുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
