കാനഡയിൽ പിയർ പൊലിയേവിന്റെ കൺസർവേറ്റീവ് പാർട്ടിയുടെ പിന്തുണ വർധിച്ചതായി പുതിയ നാനോസ് സർവേ. കൺസർവേറ്റീവുകൾ ലിബറലുകളേക്കാൾ 17 ശതമാനം മുന്നിലാണെന്നും കൂടാതെ എൻഡിപിയുമായി ലിബറലുകൾ സമനിലയിലാണെന്നും റിപ്പോർട്ട് പറയുന്നു. പിയർ പൊലിയേവിന്റെ വ്യക്തിപരമായ പിന്തുണ കൂടുന്നതായും സർവേ വ്യക്തമാക്കുന്നു.
കൺസർവേറ്റീവുകൾ കഴിഞ്ഞ നാലാഴ്ചയായി 40.6 ശതമാനം പിന്തുണയോടെ മുന്നേറുന്നുു. എന്നാൽ ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽസ് പിന്തുണ 23.8 ശതമാനമായി കുറഞ്ഞതായും എൻഡിപി നേതാവ് ജഗ്മീത് സിങ്ങിനും പാർട്ടി 21.9 ശതമാനം പേരുടെ പിന്തുണ നേടി പിന്തുണ വർധിച്ചിച്ചതായും കാണാൻ സാധിക്കും.
കനേഡിയൻമാരുടെ ഇഷ്ടപ്പെട്ട പ്രധാനമന്ത്രിയെക്കുറിച്ചുള്ള മറ്റൊരു നാനോസ് സർവേയിൽ, പ്രതികരിച്ചവരിൽ 36 ശതമാനം പേരും തങ്ങളുടെ ഏറ്റവും മികച്ച ചോയ്‌സ് പൊലിയേവ് ആണെന്ന് പറഞ്ഞു. 20 ശതമാനം ഉള്ള ട്രൂഡോയെക്കാൾ 16 പോയിൻ്റ് നേട്ടം. സിംഗ് 15 ശതമാനമാണ്.
18 വയസും അതിൽ കൂടുതലുമുള്ള 1,032 കനേഡിയന്മാരുമായി ടെലിഫോൺ വോട്ടെടുപ്പിനെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്.
