ഇന്ന് ടൊറന്റായിലെ താപനില 17 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്ന് എൻവയോൺമെന്റ് കാനഡ. എന്നാൽ പകൽ മഴ ചെയ്യുന്നതോടെ താപനില കുറയുമെന്നും റിപ്പോർട്ട് പറയുന്നു. ഇന്നലെ നഗരത്തിലെ താപനില 15.9 ഡിഗ്രി സെൽഷ്യസായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് മുമ്പ് നേരിയ മഴ പെയ്യുമെന്നും അതോടെ ചൂട് കുറയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്നലെ പോലെ തന്നെ ചൂട് കൂടുമെങ്കിലും, മേഘങ്ങൾ ചൂടിനെ തടയാനുള്ള കവചം പോലെ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ താപനില ഇന്ന് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കപ്പെടില്ലെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ പറഞ്ഞു.
2004 മാർച്ച് 5-നാണ് ടൊറന്റായിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. അന്ന് താപനില 18.5 ഡിഗ്രി സെൽഷ്യസായിരുന്നു. എൻവയോൺമെന്റ് കാനഡയുടെ റിപ്പോർട്ട് പ്രകാരം ഈ സമയം ടൊറന്റായിൽ സാധാരണയായി ഉയർന്ന താപനില 1.7 ഡിഗ്രി സെൽഷ്യസാണ്.
