ടോക്കിയോ: ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലെ റൺവേയിൽ വിമാനത്തിന് തീപ്പിടിച്ചു. ജപ്പാൻ എയർലൈൻസ് വിമാനത്തിനാണ് തീപിടിച്ചത്. തീ പിടിച്ച വിമാനത്തിന്റെ വിഡിയോ പുറത്തുവന്നു. തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതും അഗ്നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, കോസ്റ്റ് ഗാര്‍ഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തില്‍ മുന്നൂറിലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവർ സുരക്ഷിതരാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
