കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിത്വത്തിനായി മത്സരിക്കുന്ന നാലാമത്തെ മലയാളിയായി ജോബ്സൺ ഈശോ. ബെലന്റ് മാത്യു, ടോമി കോക്കാടൻ, പ്രവീൺ വർക്കി എന്നിവരാണ് മറ്റ് മൂന്ന് മലയാളികൾ.
മാർക്കം-സ്റ്റോവിൽ റൈഡിങ്ങിൽ നിന്നാണ് ജോബ്സൺ ഈശോ മത്സരിക്കുന്നത്. 2015ലെ ഫെഡറൽ ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിയായിരുന്നു ജോബ്സൺ.
സൗത്ത് ഏഷ്യൻ ആർട്സ് ആൻഡ് സ്പോട്സ് ഡയറക്ടറും മാർക്കം റേസ് റിലേഷൻസ് കമ്മറ്റിയുടെ ചെയർ, ബോക്സ് ഗ്രോവ് ഫെസ്റ്റിന്റെ ചെയർ, മർക്കം ഇവന്റ് കോ-ചെയർ, മാർക്കം സൗത്ത് ഏഷ്യൻ ഫെസ്റ്റിവലിന്റെ സ്ഥാപകൻ എന്നീ നിലകളിൽ ജോബ്സൺ പ്രവർത്തിക്കുന്നു.
കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥിത്വത്തിനായി മത്സരിക്കുന്ന നാലാമത്തെ മലയാളിയായി ജോബ്സൺ ഈശോ

Reading Time: < 1 minute