62-ാമത് കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം സ്വന്തമാക്കി കണ്ണൂര്‍. 952 പോയിന്റ് നേടിയാണ് 23 വര്‍ഷത്തിന് ശേഷം കണ്ണൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നത്. ഇത് നാലാം തവണയാണ് കണ്ണൂര്‍ കിരീടം നേടുന്നത്. മുന്‍ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കോഴിക്കോടിന് ഇത്തവണ അവസാന നിമിഷം അടിപതറി. വെറും മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിലാണ് കോഴിക്കോട് കിരീടം കൈവിട്ടത്. 949 പോയിന്റ് കോഴിക്കോട് നേടി. ഇത്തവണ പാലക്കാടാണ് മൂന്നാമത്. 938 പോയിന്റാണ് പാലക്കാട് നേടിയത്.
ഈ വര്‍ഷം ഹൈസ്‌കൂള്‍ വിഭാഗം സ്‌കൂളുകളില്‍ പാലക്കാട് ജില്ലയിലെ ബിഎസ്എസ് ഗുരുകുലം എച്ച് എസ് എസ് ആലത്തൂരാണ് ഒന്നാം സ്ഥാനത്തെത്തിയത്. 244 പോയിന്റാണ് സ്‌കൂളിനെ ഒന്നാമതെത്തിച്ചത്. അതേസമയം 64 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് രണ്ടാമത്. ഹയര്‍ സെക്കന്ററി വിഭാഗത്തിലും ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 143 പോയിന്റ് സ്‌കൂള്‍ നേടി. രണ്ടാമത് മാന്നാര്‍ എന്‍എസ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്.
