dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഖലിസ്ഥാൻ പ്രതിഷേധം

Reading Time: < 1 minute

ഇന്ത്യൻ റിപ്പബ്ലിക് ദിനമായിരുന്നു ഞായറാഴ്ച വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി ഖലിസ്ഥാൻ അനൂകൂല സംഘടന. ഇന്ത്യാ ​ഗവൺമെന്റിനെതിരെ മുദ്രാവാക്യം മുഴക്കിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ രാഷ്ട്രീയക്കാർക്കുമെതിരായ പോസ്റ്ററുകളുമായാണ് വാൻകൂവർ പോലീസ് ഹൗ സ്ട്രീറ്റിലെ 400-ബ്ലോക്കിലെ കോൺസുലേറ്റിന് പ്രതിഷേധക്കാർ തടിച്ചുകൂടിയത്.
പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തുന്നതിനെ ഇവിടെയുള്ള എല്ലാ ആളുകളും പിന്തുണയ്ക്കുന്നതായും. ഞങ്ങൾ ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെയും പ്രതിഷേധിക്കുന്നതായും പ്രതിഷേധക്കാരിലൊരാളായ അജയ് പാൽ സിംഗ് പറഞ്ഞു. എനിക്ക് ഹർദീപ് സിംഗ് നിജ്ജാറിനെ കുറിച്ച് സംസാരിക്കണം. ഇന്ത്യൻ കോൺസുലേറ്റിനെതിരെ ഈ പ്രതിഷേധങ്ങളെല്ലാം ആരംഭിച്ചത് അദ്ദേഹമാണ്.
2023 ജൂണിൽ, ഖാലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനത്തിൻ്റെ നേതാവായ നിജ്ജാർ, സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരായ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൻദീപ് സിംഗ്, കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

Leave a comment

Your email address will not be published. Required fields are marked *