ന്യൂഡൽഹി: ജർമനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖലിസ്ഥാൻ തീവ്രവാദി ഡൽഹിയിൽ പിടിയിലായി. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് (കെഇസഡ്എഫ്) പ്രവർത്തകനായ പ്രഭ്പ്രീത് സിങാണ് പിടിയിലായത്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പഞ്ചാബ് പൊലീസിൻറെ സ്പെഷ്യൽ ഓപ്പറേഷൻ സെൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജർമനി കേന്ദ്രീകരിച്ച് ഖലിസ്ഥാൻ തീവ്രവാദ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക, ഫണ്ടിങ് നടത്തുക, കോർഡിനേറ്റ് ചെയ്യുക തുടങ്ങിയവയായിരുന്നു ഇയാളുടെ പ്രവർത്തനമെന്നു പൊലീസ് പറഞ്ഞു.
ഖലിസ്ഥാൻ തീവ്രവാദി പിടിയിൽ
Reading Time: < 1 minute






