കാനഡയിലുടനീളം ഏകദേശം 20,000 എസ്‌യുവികൾ തിരിച്ചുവിളിച്ച് കിയ കാനഡ. വാഹനം പാർക്ക് ചെയ്തിരിക്കുമ്പോൾ തനിയെ ചലിക്കുന്നതിന് കാരണമായേക്കാവുന്ന പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് വാഹനം തിരിച്ചുവിളിച്ചിരിക്കുന്നത്. ടെല്ലുറീഡ്സ് എന്ന 2020 മുതൽ 2024 വരെയുള്ള മോഡലുകളാണ് തിരിച്ചുവിളിച്ചത്. ആക്‌സിൽ ഷാഫ്റ്റ് കൃത്യമായി നിർമ്മിക്കാതാണ് പ്രശ്നത്തിന് പ്രധാന കാരണമെന്നും കമ്പനി അറിയിച്ചു.
കാനഡയിലുടനീളം 18,567 വാഹനങ്ങളെ തിരിച്ചുവിളിക്കുന്നത് ബാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. വാഹന ഉടമകളെ മെയിൽ വഴി മറ്റ് കാര്യങ്ങൾ അറിയിക്കുമെന്നും വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ പാർക്കിംഗ് ബ്രേക്ക് ഉപയോഗിക്കണമെന്ന് കമ്പനി ശുപാർശ ചെയ്യുന്നു.
സമാന പ്രശ്‌നങ്ങൾ കാരണം യുഎസിലെ 427,000-ത്തിലധികം വാഹനങ്ങൾ കിയ തിരിച്ചുവിളിച്ചിട്ടുണ്ട്.
