കുവൈറ്റിൽ മലയാളി ഉടമസ്ഥതയിലുള്ള മംഗഫ് പ്രദേശത്തെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 21 പേരുടെ വിവരങ്ങൾ ലഭിച്ചു. ഇവർ ഇന്ത്യക്കാരാണെന്നാണ് വിവരം. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ,കേളു പൊന്മലേരി, സ്റ്റീഫിൻ എബ്രഹാം സാബു,അനിൽ ഗിരി, മുഹമ്മദ് ഷെരീഫ്, സാജു വർഗീസ്, ദ്വാരികേഷ് പട്നായിക്, മുരളീധരൻ പി വി, വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്,രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരാണ് മരിച്ചത്. ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ പേര് വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകും.
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലെ തീപിടിത്തം; മരിച്ചവരിൽ 21 പേർ ഇന്ത്യക്കാർ, 11 പേർ മലയാളികൾ

Reading Time: < 1 minute