2023 ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്. അന്തിമ പട്ടികയില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നോര്‍വെ താരം എര്‍ലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് മെസിയുടെ നേട്ടം. ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതിയാണ് മികച്ച വനിതാ താരം. ഇത് 8–ാം തവണയാണ് മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം മെസ്സിയെ തേടിയെത്തുന്നത്. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണ് മെസിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
