ലിസ്റ്റീരിയ ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് അണുബാധയെ കണ്ടെത്തിയതിനെ തുടർന്ന് കെ-ഫ്രഷ് എൻകോയ് മഷ്‌റൂമുകൾ തിരിച്ചുവിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്‌പെക്ഷൻ ഏജൻസി (CFIA). 200 ഗ്രാം പാക്കുകളിൽ വിൽക്കുന്ന മഷ്‌റൂമുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ഉപഭോക്തൃ പരാതിയെ തുടർന്നാണ് തിരിച്ചുവിളിക്കുന്നതെന്നും എന്നാൽ കൂണുമായി ബന്ധപ്പെട്ട അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഭക്ഷ്യ പരിശോധനാ ഏജൻസി പറഞ്ഞു.ബാക്ടീരിയ മലിനീകരണമുള്ള ഭക്ഷണം കേടായതായി കാണപ്പെടുകയോ ദുഗന്ധം അനുഭവപ്പെടുകയോ ചെയ്യില്ല. എന്നാൽ ഇവ നിങ്ങളെ രോഗിയാക്കുമെന്നും CFIA മുന്നറിയിപ്പിൽ പറയുന്നു. ഛർദ്ദി, പനി, പേശിവേദന, കഠിനമായ തലവേദന, കഴുത്ത് ഞെരുക്കം എന്നിവയാണ് ലക്ഷണങ്ങൾ. ഉപഭോക്താക്കൾ ഉപയോഗിക്കരുതെന്ന് CFIA നിർദ്ദേശിക്കുന്നു.
