ഇന്ത്യൻ ഭക്ഷണങ്ങളോടാണ് ഏറ്റവും കൂടുതൽ പ്രിയമെന്ന് വീണ്ടും തെളിയിച്ച് കാനഡയിലെ ജനങ്ങൾ. കാനഡയിൽ ഈ വർഷം ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണ ഇനം ബട്ടർചിക്കനാണെന്ന് ഫുഡ് ഡെലിവറി ആപ്പ് സ്‌കിപ്പ്( മുമ്പ് സ്‌കിപ്പ് ദി ഡിഷസ് എന്ന പേര്). തുടർച്ചയായി രണ്ടാം വർഷവും ബട്ടർ ചിക്കനാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഗാർലിക് നാൻ രണ്ടാം സ്ഥാനത്തും ബട്ടർ നാൻ അഞ്ചാം സ്ഥാനത്തും ഇടം നേടിയപ്പോൾ മിസോ സൂപ്പ് മൂന്നാം സ്ഥാനവും ഫ്രൈസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
2024 ൽ ഓരോ പ്രവിശ്യയ്ക്കും പ്രിയങ്കരമായ ഭക്ഷണ ഇനങ്ങൾ ഉണ്ടായിരുന്നു. സ്‌കിപ്പിലെ എല്ലാ കോഫി ഓർഡറുകളുടെയും 44 ശതമാനവും ഒന്റാരിയോയിൽ നിന്നാണ്. തുടർന്ന് 25 ശതമാനം ഓർഡർ ഉണ്ടായത് ആൽബെർട്ടയിലാണ്.
കാനഡയുടെ തനത് വിഭവമായ പുട്ടീൻ ഒന്റാരിയോയിലാണ് ഏറ്റവും കൂടുതൽ ഓർഡർ ചെയ്തത്, 36 ശതമാനം. അതേസമയം, ചീസി ഡിഷ് പർച്ചേസുകളിൽ 27 ശതമാനം ആൽബെർട്ടയിൽ നിന്നാണുണ്ടായത്.
