അഞ്ചാംപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കനേഡിയൻ പൗരന്മാർ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം വ്യക്തമാക്കി. സ്പ്രിംഗ്‌സീസണിൽ അവധിക്കാല യാത്രകൾ ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ കനേഡിയൻ പൗരന്മാരും വാക്‌സിൻ സ്വീകരിക്കണമെന്നും ടാം പറഞ്ഞു. യാത്രയ്ക്ക് രണ്ടാഴ്ച മുമ്പെങ്കിലും അഞ്ചാംപനി വാക്‌സിനേഷൻ സ്വീകരിക്കുന്നതാണ് ഉത്തമമെന്നും ടാം വ്യക്തമാക്കി.
അഞ്ചാം പനിക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം വാക്‌സിനേഷനാണ്. ഇത് അണുബാധ തടയുന്നതിന് ഏകദേശം 100 ശതമാനം ഫലപ്രദമാണെന്നും പിഎച്ച്എസി വ്യക്തമാക്കി.
