കാനഡയിലെ പല പ്രവിശ്യകളിലും വിവിധ ബാഗെൽ ബ്രാൻഡുകൾ തിരിച്ചു വിളിച്ച് കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി. ലോഹക്കഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബിഗ്‌വേ, കോ-ഓപ്പ്, സൂപ്പർ എ, ടിജിപി ബാഗൽ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് തിരിച്ചു വിളിക്കുന്നത്.
ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ,വടക്കു പടിഞ്ഞാററൻ പ്രവിശ്യകൾ , ഒൻ്റാരിയോ, സസ്‌കാച്ചെവൻ, യുക്കോൺ എന്നിവിടങ്ങളിൽ വിതരണം ചെയ്ത ഉല്പ്പന്നങ്ങളെയാണ് ഇത് ബാധിക്കുകയെന്ന് സിഎഫ്ഐഎ പറഞ്ഞു. തിരിച്ചു വിളിക്കപ്പെട്ട ഏതെങ്കിലും ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് CFIA അറിയിച്ചു. നവംബർ 4 മുതൽ നവംബർ 27വരെ പായ്ക്ക് ചെയ്തവയിൽ ആണ് പ്രശ്നങ്ങളുള്ളത്.
