ആണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു.മൂന്നാഴ്ച മുമ്പായിരുന്നു യുവാവിനെ കാണാതായത്. ക്ലീവ്‌ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനായി കഴിഞ്ഞ വർഷമാണ് അർഫാത്ത് അമേരിക്കയിലെത്തിയത്. മാർച്ച് ഏഴിനാണ് മകനുമായി അവസാനമായി സംസാരിച്ചതെന്നും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പിതാവ് മുഹമ്മദ് സലീം പ്രതികരിച്ചു.മാർച്ച് 19ന് ആണ് അജ്ഞാത ഫോണ്‍ കോള്‍ കുടുംബത്തിന് ലഭിച്ചത്. മയക്കുമരുന്ന് വില്‍ക്കുന്ന സംഘം അർഫത്തിനെ തട്ടിക്കൊണ്ടുപോയെന്നും 1,200 ഡോളർ ആവശ്യപ്പെട്ടുവെന്നും ആണ് പിതാവ് പറഞ്ഞത്. മകനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിളിച്ചയാള്‍ സമ്മതിച്ചില്ലെന്നും പിതാവ് കൂട്ടിച്ചേർത്തു. തുടർന്ന് വിദ്യാർഥിക്കായി അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഒഹായോയിലെ ക്ലീവ് ലാൻഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യു.എസിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ

Reading Time: < 1 minute