എഞ്ചിൻ കമ്പാർട്ടുമെന്റിന് സമീപം തീപിടുത്ത സാധ്യതയുള്ളതിനാൽ 20,000-ത്തിലധികം ഫോക്‌സ്‌വാഗൺ എസ്‌യുവികൾ തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ. 2024, 2025 ആൾട്ടാസ്, അറ്റ്ലസ് ക്രോസ് സ്‌പോർട് എസ്‌യുവികളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
സർവീസിനെ തുടർന്ന് ചില വാഹനങ്ങളിലെ എഞ്ചിൻ കവറിൽ പ്രശ്നം കണ്ടെത്തിയതായി ട്രാൻസ്‌പോർട്ട് കാനഡ പറയുന്നു. എഞ്ചിൻ കമ്പാർട്ടുമെന്റിലെ കവറും ചൂടുള്ള പ്രതലങ്ങളും തമ്മിലുള്ള സമ്പർക്കം കവർ ഉരുകാൻ കാരണമായേക്കാമെന്നും ഇത് തീപിടുത്ത സാധ്യത വർധിപ്പിക്കുന്നതായും ഏജൻസി പറയുന്നു.
തീപിടുത്ത സാധ്യതയുള്ള മോഡലുകളുടെ ഉടമകളെ മെയിൽ വഴി ബന്ധപ്പെടുകയും അവരുടെ വാഹനം ഒരു ഡീലർഷിപ്പിലേക്ക് കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഉടമകൾക്ക് 1-800-822-8987 എന്ന നമ്പറിൽ നിർമ്മാതാവിനെ ബന്ധപ്പെടാവുന്നതാണ്.
യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനും ഇതേ മോഡലുകളിലുള്ള 177,493 വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്.
