dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

പുതിയ കനേഡിയൻ ഡെന്റൽ കെയർ പ്ലാൻ; മെയ് മാസം മുതല്‍ ലഭ്യമാകും 

Reading Time: < 1 minute

താഴ്ന്ന വരുമാനക്കാരായ ഇന്‍ഷുറന്‍സ് ഇല്ലാത്ത കനേഡിയന്‍ പൗരന്മാര്‍ക്കായി കഴിഞ്ഞ ഡിസംബറിൽ “കനേഡിയൻ ഡെന്റൽ കെയർ പ്ലാൻ” (CDCP) എന്ന പുതിയ ഫെഡറൽ പദ്ധതി ആരംഭിച്ചു. സൺ ലൈഫിന്റെ പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതി നിലവിൽ ഇൻഷുറൻസ് ലഭ്യമല്ലാത്ത ഏകദേശം 9 ദശലക്ഷം കാനഡക്കാർക്ക് സേവനങ്ങള്‍ ലഭ്യമാക്കും. ഇതിനകം 600,000 ത്തിലധികം പേര്‍ പ്രോഗ്രാമിനായി അപേക്ഷിച്ചിട്ടുണ്ട്. 
പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന മിക്ക സേവനങ്ങളും മെയ് മാസത്തില്‍ ലഭ്യമാകും. എന്നാല്‍ ഓറല്‍ ഹെല്‍ത്ത് പ്രൊവൈഡറില്‍ നിന്നുള്ള മുന്‍കൂര്‍ അംഗീകാരവും വിലയിരുത്തലും ആവശ്യമായ സേവനങ്ങള്‍ ഈ വര്‍ഷം നവംബറില്‍ ലഭ്യമാകും. 

Leave a comment

Your email address will not be published. Required fields are marked *