യോഗ്യതയുള്ള കനേഡിയൻ നികുതിദായകർക്ക് അവരുടെ ത്രൈമാസ HST/GST പേയ്‌മെൻ്റ് 2024 ഏപ്രിൽ 5-മുതൽ വിതരണം ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA).
വർഷത്തിൽ നാല് തവണ, താഴ്ന്ന വരുമാനമുള്ള വ്യക്തികൾക്കും കുടുംബങ്ങൾക്കും GST/HST ക്രെഡിറ്റ് ലഭിക്കുന്നു. കഴിഞ്ഞ വർഷം അടച്ച നികുതിയെ അടിസ്ഥാനമാക്കിയാണ് GST പേയ്‌മെൻ്റ് ലഭിക്കുന്നത്. വർക്ക് പെർമിറ്റ് ഉടമകൾക്കും രാജ്യാന്തര വിദ്യാർത്ഥികളും ക്രെഡിറ്റിനെ അർഹരാണ്.
19 വയസ്സ് പ്രായമായ എല്ലാ കനേഡിയൻ നികുതിദായകർക്കും HST/GST ക്രെഡിറ്റ് ലഭിക്കും. ജൂലൈ 2023 മുതൽ ജൂൺ 2024 വരെയുള്ള GST പേയ്‌മെൻ്റ് കാലയളവിൽ രു വ്യക്തിക്ക് 496 ഡോളറും, വിവാഹിതനാണെങ്കിൽ 650 ഡോളറും, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 171 ഡോളറും ലഭിക്കും.
