ലണ്ടന്‍ ഒന്റാരിയോ മലയാളി കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം. 2024- 26 വര്‍ഷത്തെ ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. ഡോളറ്റ് സക്കറിയ (പ്രസി), ഗിരീഷ് കുമാര്‍ ജഗദീശന്‍ (വൈസ് പ്രസി്), നിധിന്‍ ജോസഫ് (സെക്ര), ടിന്‍സി എലിസബത്ത് സക്കറിയ (ജോ സെക്ര), സൈമണ്‍ സബീഷ് കാരിക്കശ്ശേരി (ട്രഷ), ഷോജി സിനോയ് (ജോ. ട്രഷ), അമിത് ശേഖര്‍, ലിജി സന്തോഷ് മേക്കര, മിഥു തെരേസ മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മെഡ്വേ കമ്മ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ലോമ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ആയ ജോളി സേവ്യര്‍, മനോജ് പണിക്കര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ലിനോ ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ലോമ അംഗങ്ങളെ സ്വാഗതം ചെയ്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.
ലണ്ടന്‍ ഒന്റാരിയോ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

Reading Time: < 1 minute