നിജ്ജർ വധത്തിൽ ഇന്ത്യൻ പങ്കിനെക്കുറിച്ചുള്ള തെളിവുകൾ കാനഡയ്ക്ക് കൈമാറി ഗുർപത്വന്ത് സിംഗ് പന്നൂൻ. കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസിനാണ് വിവരങ്ങൾ നൽകിയത്. കഴിഞ്ഞ 2-3 വർഷമായി താൻ ട്രൂഡോയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മയും മറ്റ് ഉദ്യോഗസ്ഥനും എങ്ങനെയാണ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ ഇന്ത്യൻ ഏജൻ്റുമാർക്ക് രഹസ്യാന്വേഷണ പിന്തുണ നൽകിയതിന്റെ തെളിവുകൾ തൻ്റെ സംഘടന കനേഡിയൻ പിഎംഒയെ അറിയിച്ചതായി പന്നൂൻ വ്യക്തമാക്കി.
നിജ്ജർ വധത്തിൽ ഇന്ത്യൻ ഉദ്ദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പറഞ്ഞതിന് സമാനമാണ് പന്നൂൻ്റെ ആരോപണങ്ങളും. എന്നാൽ, ആർസിഎംപിയ്‌ക്കോ ജസ്റ്റിൻ ട്രൂഡോയ്‌ക്കോ അവരുടെ ആരോപണത്തെ പിന്തുണയ്‌ക്കാൻ വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.
