സിഖ് പ്രവർത്തകൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കരൺപ്രീത് സിംഗ്, കമൽപ്രീത് സിംഗ്, കരൺ ബ്രാർ എന്നിവരെ കഴിഞ്ഞയാഴ്ച എഡ്മണ്ടനിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. രാവിലെ 9:30 ന് സറേ പ്രൊവിൻഷ്യൽ കോടതിയിലാണ് മൂന്ന് പേരെയും ഹാജരാക്കുക. ഫസ്റ്റ് ഡിഗ്രി കൊലപാതകം,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന് വിശ്വസനീയമായ ഇൻ്റലിജൻസ് നിർദ്ദേശമുള്ളതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കിയിരുന്നു. സ്വതന്ത്ര സിഖ് മാതൃരാജ്യത്തിന് വേണ്ടി വാദിക്കുന്ന നിജ്ജാർ, ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡൻ്റും, കഴിഞ്ഞ ജൂണിൽ സറേ ക്ഷേത്രത്തിൻ്റെ പാർക്കിംഗ് സ്ഥലത്ത് വെടിയേറ്റ് മരിക്കുകയായിരുന്നു.
നിജ്ജാർ വധം; അറസ്റ്റിലായ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഇന്ന് കോടതിയിൽ ഹാജരാക്കും
Reading Time: < 1 minute






