കാനഡ-യുഎസ് താരിഫ് യുദ്ധത്തിനിടയിൽ കോഫിയുടെ പേരുമാറ്റി മൺട്രിയോളിലെ കൊക്കോ & ബീൻ കഫേ. മെനുവിലെ അമേരിക്കാനോ എന്ന കോഫിയുടെ പേര് ‘കനേഡിയാനോ’ എന്നായാണ് മാറ്റിയിരിക്കുന്നത്.
കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അമേരിക്കൻ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇത്തരമൊരു പേരുമാറ്റമെന്ന് കഫേ ഉടമകൾ വ്യക്തമാക്കി.
പാനീയത്തിന് കുറച്ച് പൈതൃകം കൊണ്ടുവരണമെന്നും കാരണം അമേരിക്കാനോയെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ നമ്മൾ ഇവിടെ കാനഡയിലാണ്., അതിനാൽ അത് കനേഡിയാനോ ആയിരിക്കണമെന്ന് കൊക്കോ & ബീനിന്റെ മാനേജർ ഷൗന കോർഡ്നർ പറഞ്ഞു. യുഎസിനും കാനഡയ്ക്കും ഇടയിൽ നടക്കുന്ന താരിഫ് പ്രശ്നത്തിൽ ബോധവാന്മാരായിരിക്കാനുള്ള ഒരു മാർഗമാണിതെന്ന് ഉടമകൾ പറഞ്ഞു.
