രാജ്യത്തിൻ്റെ യുഎസ് അതിർത്തിയിൽ ശക്തമായ നിരീക്ഷണവും സുരക്ഷാ നടപടികളും നടപ്പിലാക്കാൻ കാനഡ ഒരുങ്ങുന്നു. രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ടുള്ള സംയുക്ത “സ്ട്രൈക്ക് ഫോഴ്‌സ്” ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ നടപ്പിലാക്കാനാണു കാനഡ ഒരുങ്ങുന്നത്. കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം തടഞ്ഞില്ലെങ്കിൽ കനത്ത നടപടികൾ രാജ്യം നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിര്‍മാണ ജോലികള്‍ യുഎസിലേക്ക് തിരികെ കൊണ്ടുവരിക, യുഎസിലേക്കുള്ള മയക്കുമരുന്ന് കടത്ത് , നിയമവിരുദ്ധ കുടിയേറ്റം തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ താരിഫ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഇതിനുപിന്നാലെയാണ് കാനഡ ഇപ്പോൾ പുതിയ അതിർത്തി നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഫെൻ്റനൈൽ വ്യാപാരം തടസ്സപ്പെടുത്തൽ, നിയമപാലനത്തിനുള്ള പുതിയ ഉപകരണങ്ങൾ, അമേരിക്കൻ നിയമപാലകരുമായുള്ള മെച്ചപ്പെടുത്തിയ ഏകോപനം, വിവരങ്ങൾ പങ്കിടൽ വർദ്ധിപ്പിക്കുക, അതിർത്തിയിലെ ഗതാഗതം പരിമിതപ്പെടുത്തൽ, പ്രവേശന തുറമുഖങ്ങൾക്കിടയിലുള്ള ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, മൊബൈൽ നിരീക്ഷണ ടവറുകൾ, എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നു. ഈ നടപടികൾ “നിയമവിരുദ്ധമായ മയക്കുമരുന്നുകളുടെ ഒഴുക്കിനെതിരെയും ക്രമരഹിതമായ കുടിയേറ്റത്തിനെതിരെയും നമ്മുടെ അതിർത്തി സുരക്ഷിതമാകുമെന്നും വടക്കേ അമേരിക്കയിലെ ചരക്കുകളുടെയും സ്വതന്ത്രമായ ഒഴുക്ക് ഉറപ്പാക്കുകായും ചെയുമെന്ന് മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. ട്രംപിൻ്റെ ഇൻകമിംഗ് ടീമുമായി പ്രോത്സാഹജനകമായ സംഭാഷണങ്ങൾ നടത്തിയതായും അദ്ദേഹം കൂട്ടിചേർത്തു.
