പാസ്‌പോർട്ട് ആറ് ആഴ്ചയ്ക്കുള്ളിൽ പുതുക്കി നൽകുമെന്ന് വ്യക്തമാക്കി സർവീസ് കാനഡ. ഈ സമയത്തിനുള്ളിൽ അപേക്ഷകൾ പ്രൊസ്സസ് ചെയ്തില്ലെങ്കിൽ പാസ്‌പോർട്ട് ഫീസ് തിരികെ നൽകുമെന്നും സർവീസ് കാനഡ വ്യക്തമാക്കി.
പാസ്‌പോർട്ടുകൾ, ഫെഡറൽ ആനുകൂല്യങ്ങൾ, സോഷ്യൽ ഇൻഷുറൻസ് നമ്പർ (SIN) പ്രോഗ്രാം എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് മന്ത്രി ടെറി ബീച്ച് പറഞ്ഞു.
അനാവശ്യമായ തടസ്സങ്ങളില്ലാതെ കനേഡിയക്കാർക്ക് ആവശ്യമായ പിന്തുണ വേഗത്തിൽ നൽകാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനൊപ്പം കാത്തിരിപ്പ് സമയവും ചെലവും കുറയ്ക്കുന്നതിനാണ് ഞങ്ങൾ സേവന നിലവാരം ഉയർത്തി പ്രോഗ്രാം മെച്ചപ്പെടുത്തുകയും ചെയ്യുന്നതെന്ന് പാർലമെന്ററി സെക്രട്ടറി സ്റ്റെഫാൻ ലൗസൺ പ്രസ്താവനയിൽ പറഞ്ഞു.
പകർച്ചവ്യാധിക്ക് ശേഷം പാസ്‌പോർട്ട് പുതുക്കലുകളിലെ വർധന കാത്തിരിപ്പ് സമയം ആഴ്ചകളോളം നീട്ടിയതായും ഇതുവഴി യാത്രാക്കാർക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടായതായും സർവീസ് കാനഡ പറയുന്നു.
