നോർത്ത് വെസ്റ്റ് ടെറിട്ടറീസ് നോമിനി പ്രോഗ്രാം (NTNP) വഴി കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാർ ഫെബ്രുവരി 27 മുതൽ അപേക്ഷ സമർപ്പിക്കാം. 2025 ലെ ഇൻടേക്കിനായി മാർച്ച് 6 മുതൽ അപേക്ഷിക്കാം. NTNP 2024-ൽ സമർപ്പിച്ച 60 അപേക്ഷകൾക്കൊപ്പം 2025- ൽ 90 പുതിയ അപേക്ഷകൾ കൂടി സ്വീകരിക്കുമെന്ന് നോർത്ത് വെസ്റ്റ് ടെറിട്ടറീസ് സർക്കാർ വ്യക്തമാക്കി.
ഇൻടേക്ക് ക്ലോസ് ചെയ്ത ശേഷം, ടെറിട്ടറിക്ക് പ്രോസസ്സ് ചെയ്യാനാകുന്നതിനേക്കാൾ കൂടുതൽ അപേക്ഷകൾ ലഭിച്ചിട്ടുണ്ടെങ്കിൽ, NTNP ഏത് ആപ്ലിക്കേഷനുകളാണ് പ്രോസസ്സ് ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കുകയും ഇമെയിൽ വഴി അപേക്ഷകരെ അറിയിക്കുകയും ചെയ്യും. തുടർന്ന് തിരഞ്ഞെടുത്ത അപേക്ഷകൾ വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്ന തീയതിയിൽ NTNP പ്രോസസ്സ് ചെയ്യും.
കനേഡിയൻ സ്ഥിര താമസത്തിനായി (PR) വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനും നാമനിർദ്ദേശം ചെയ്യുന്നതിനും തൊഴിലുടമകളെ അനുവദിക്കുന്നതാണ് NTNP-യുടെ എംപ്ലോയർ-ഡ്രൈവൻ സ്ട്രീം. പേര് സൂചിപ്പിക്കുന്നത് പോലെ, ഇമിഗ്രേഷൻ കാൻഡിഡേറ്റിന് വേണ്ടി അപേക്ഷിക്കാൻ നോർത്ത് വെസ്റ്റ് ടെറിട്ടറീസിലെ ഒരു തൊഴിലുടമ ആവശ്യമാണ്. വിദേശ പൗരന്മാർക്ക് നേരിട്ട് സ്ട്രീമിലേക്ക് അപേക്ഷിക്കാൻ കഴിയില്ല. എംപ്ലോയർ-ഡ്രൈവൻ, ഫ്രാങ്കോഫോൺ സ്ട്രീമുകളിലൂടെ NTNP 10 അപേക്ഷകൾ കൂടി തൊഴിലുടമകൾക്ക് അനുവദിക്കും. ഈ അപേക്ഷകൾ ഫ്രാങ്കോഫോൺ ഉദ്യോഗാർത്ഥികൾക്കായി നീക്കിവച്ചിരിക്കുകയാണ്.
