ഒ.ജെ.സിംപ്സൺ(76) അന്തരിച്ചു. ക്യാൻസർ ബാധിതനായിരുന്നു. അദ്ദേഹത്തിൻ്റെ കുടുംബം വ്യാഴാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരുകാലത്തു കറുത്ത വർഗക്കാരിൽ ഏറ്റവും ആരാധകരുള്ള കായിക താരമായിരുന്ന ഒ.ജെ.സിംപ്‌സൺ. മുൻ യുഎസ് ഫുട്ബോൾ ഇതിഹാസവും ഹോളിവുഡ് താരവുമായിരുന്നു.
മുൻഭാര്യ നിക്കോൾ ബ്രൗണിനെയും കാമുകനെയും കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റവിമുക്തനായി കഴിയവേ, 2007ൽ ലാസ് വേഗസിലെ പാലസ് സ്റ്റേഷൻ ഹോട്ടലിലും കസീനോയിലും നടത്തിയ ആക്രമണത്തിന്റെ പേരിലാണു വീണ്ടും ശിക്ഷിക്കപ്പെട്ടത്. തോക്കുചൂണ്ടി കവർച്ച നടത്തിയെന്നായിരുന്നു കേസ്.
ഒ.ജെ. സിംപ്സൺ അന്തരിച്ചു
Reading Time: < 1 minute






