ഒരൊറ്റ വീസ ഉപയോഗിച്ച് യു.എ.ഇയും സൗദി അറേബ്യയുമടക്കം ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്ന പദ്ധതിതിക്ക് ഈ വര്‍ഷം തന്നെ തുടക്കമാകും. പ്രവാസി മലയാളികളുടെ ‘രണ്ടാംവീടെന്ന്’ വിശേഷിപ്പിക്കപ്പെടുന്ന ഗള്‍ഫ് രാഷ്ട്രങ്ങളുടെ (GCC) ഈ നീക്കം, വലിയ നേട്ടമാകും ഇന്ത്യക്കാര്‍ക്കും മലയാളികള്‍ക്ക് പൊതുവേയും പൊതുവേയും സമ്മാനിക്കുക. ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ യു.എ.ഇ ധനകാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗക്ക് അല്‍-മാറി, ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം അതോറിറ്റിയുടെ (SCTDA) ചെയര്‍മാന്‍ ഖാലിദ് ജാസിം അല്‍-മിദ്വ എന്നിവരാണ് ഈ വര്‍ഷം അവസാനത്തോടെ ഷെന്‍ഗെന്‍ മാതൃകയിലെ ഏകീകൃത വീസ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയത്.
6 രാഷ്ട്രങ്ങള്‍, 30ലേറെ ദിവസം
ഏകീകൃത ജി.സി.സി വീസ ഉപയോഗിച്ച് സൗദി അറേബ്യ, യു.എ.ഇ., ഖത്തര്‍, ഒമാന്‍,കുവൈറ്റ്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. 30ലേറെ ദിവസം ഈ രാജ്യങ്ങളില്‍ തങ്ങാനും വീസ ഉപയോഗിക്കാം. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ജി.സി.സി രാഷ്ട്രങ്ങള്‍ ഏകീകൃത വീസയെക്കുറിച്ച് കൂടിയാലോചന നടത്തുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ആറ് രാജ്യങ്ങളുടെയും ടൂറിസം മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ഇതിന് പ്രാഥമിക അംഗീകാരം നല്‍കുകയും ചെയ്തിരുന്നു.






