കാനഡ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് റിന്യൂവല്‍ സിസ്റ്റം നടപ്പിലാക്കുന്നത് നീട്ടിവെച്ചതായി ഐആര്‍സിസി പ്രതിനിധി. പൗരന്മാര്‍ക്കായി ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് റിന്യൂവലിന് മാത്രമായി പുതിയ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സംവിധാനം ഐആര്‍സിസി ഉടന്‍ ആരംഭിക്കുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ സ്യക്തമാക്കിയിരുന്നു. പാസ്‌പോര്‍ട്ട് നടപടികള്‍ കാര്യക്ഷമമാക്കുകയും കാലതാമസം കുറയ്ക്കുന്നതിനുമാണ് പുതിയ ഫീച്ചർ. എന്നാല്‍ എപ്പോഴാണ് സിസ്റ്റം നടപ്പിലാക്കുന്നത് എന്നതിനെക്കുറിച്ച് ഐആര്‍സിസി വ്യക്തമാക്കിട്ടില്ല.
കനേഡിയന്‍ പൗരന്മാര്‍ക്ക് അവശ്യ സേവനങ്ങള്‍ സംരക്ഷിക്കുന്നതിനും അപകടസാധ്യത ലഘൂകരിക്കുന്നതിനും സിസ്റ്റത്തില്‍ മെച്ചപ്പെടുത്തലുകള്‍ വരുത്താന്‍ ശ്രമിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. വിശ്വസനീയവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ പാസ്‌പോര്‍ട്ട് റിന്യൂവല്‍ സിസ്റ്റം സൃഷ്ടിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
