ഒന്റാരിയോ തിരഞ്ഞെടുപ്പിൽ ഡഗ് ഫോർഡും തുടർച്ചയായി മൂന്നാം തവണയും ഭൂരിപക്ഷം നേടി ഭരണകക്ഷിയായ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയും. ഭരണകക്ഷി ഏതാണ്ട് 80 സീറ്റുകളോടെ മികച്ച ഭൂരിപക്ഷം നേടിയതായും ന്യൂ ഡെമോക്രാറ്റുകൾ 27 സീറ്റ് നേടിയതായും ഗ്രീൻ പാർട്ടി 2 സീറ്റ് നേടിയതായും കണക്കുകൾ പറയുന്നു. ലിബറലുകൾ 13 സീറ്റുകളും 30% പിന്തുണയും നേടി. ഒൻ്റാറിയോയിലെ പ്രവിശ്യാ പാർലമെൻ്റിൽ 124 സീറ്റുകളാണുള്ളത്, ഭൂരിപക്ഷത്തിന് 63 സീറ്റ് വേണം.
പ്രോഗ്രസീവ് കൺസർവേറ്റീവുകൾ 2158452 വോട്ടുകൾ നേടിയപ്പോൾ ന്യൂ ഡെമോക്രാറ്റുകൾ 931796 വേട്ടുകളും ലിബറൽ പാർട്ടി 1504688 വേട്ടുകളും ഗ്രീൻ പാർട്ടി 242882 വേട്ടുകളും നേടി.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണിയെ നേരിടാൻ തൻ്റെ സർക്കാരിന് ശക്തമായ അധികാരം ആവശ്യമാണെന്ന് വാദിച്ചുകൊണ്ടാണ് ഡഗ് ഫോർഡ് സർക്കാർ കാലാവധി അവസാനിക്കും മുന്നേ മറ്റൊരു തിരഞ്ഞെടുപ്പിന് തയ്യാറായത്.
