ഒൻ്റാറിയോ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ പ്രവിശ്യാ നോമിനേഷനായി 2,583 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി.350-424 എന്ന സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോറും 49 വിദഗ്ദ്ധ വ്യാപാര തൊഴിലുകളിൽ ഒന്നിൽ പ്രവൃത്തി പരിചയമുള്ള അപേക്ഷകർക്കാണ് ഇൻവിറ്റേഷൻ നൽകിയത്. ജനുവരി 11-ന് നടന്ന OINP സ്കിൽഡ് ട്രേഡ് സ്ട്രീം നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കട്ട്ഓഫ് സ്കോർ മാറ്റമില്ലാതെ തുടരുന്നതായി ഐആർസിസി വ്യക്തമാക്കി. എക്സ്പ്രസ് എൻട്രി സ്കിൽഡ് ട്രേഡ്സ് സ്ട്രീം ഡ്രോയ്ക്ക് പ്രത്യേക OINP പ്രൊഫൈൽ ആവശ്യമില്ല.
