കാനഡയിലെ മിക്ക പ്രവിശ്യകളിലും ജീവിത സംതൃപ്തി കുറവാണന്ന് റിപ്പോർട്ട്. രാജ്യത്ത് ജീവിത സംതൃപ്തി ഏറ്റവും കുറവ് ഒന്റാരിയോയിലാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തിറക്കിയ പട്ടിക പറയുന്നു. മാനസികവും ശാരീരികവുമായ ആരോഗ്യം, സാമ്പത്തിക അഭിവൃദ്ധി, സുഖപ്രദമായ അന്തരീക്ഷത്തില്‍ ജീവിക്കുക, സര്‍ക്കാരിന്റെ പിന്തുണ തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ദേശീയതലത്തില്‍, ലിംഗഭേദമനുസരിച്ച് കനേഡിയന്‍ പൗരന്മാര്‍ക്ക് പൂജ്യത്തിനും അഞ്ചിനും ഇടയിലുള്ള ജീവിത സംതൃപ്തി റേറ്റിംഗ് മോശമാണ്. കാലക്രമേണ കാര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട് ഓർമ്മിപ്പിക്കുന്നു.
ഏറ്റവും കുറവ് സംതൃപ്തി ഉള്ള കനേഡിയന്‍ പൗരന്മാര്‍ ഒന്റാരിയോയിലാണെന്ന് പ്രവിശ്യയില്‍ 23.3 ശതമാനം താമസക്കാര്‍ 0-5 റേറ്റിംഗ് നല്‍കി. പകുതിയില്‍ താളെ ആളുകള്‍ 8-10 റേറ്റിംഗ് ശ്രേണിയിലാണ്. ഒന്റാരിയോയ്ക്ക് പിന്നിൽ ന്യൂബ്രണ്‍സ്‌വിക്ക്, ബീസി,നോവ സ്‌കോഷ്യ, മാനിറ്റോബ എന്നീ പ്രവിശ്യകളാണ് . അതേസമയം, 2021 ല്‍ ഏറ്റവും സംതൃപ്തി കുറഞ്ഞ രണ്ടാമത്തെ പ്രവിശ്യ ആല്‍ബെര്‍ട്ട ഈ വര്‍ഷത്തെ പട്ടികയില്‍ ആദ്യ അഞ്ചില്‍ പോലും ഇടംപിടിച്ചിട്ടില്ല. ജീവിത സംതൃപ്തിയില്‍ ആല്‍ബെര്‍ട്ട മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
കാനഡയില്‍ സംതൃപ്തമായ ജീവിതം ഏറ്റവും കുറവ് ഒന്റാരിയോയിൽ; റിപ്പോര്‍ട്ട്
Reading Time: < 1 minute






