dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ആരോ​ഗ്യ രം​ഗത്തെ ശക്തിപ്പെടുത്താൻ ഒൻ്റാരിയോ; നാല് വർഷത്തിനുള്ളിൽ 1.8 ബില്യൺ ഡോളർ ചെലവഴിക്കും

Reading Time: < 1 minute

ആരോ​ഗ്യ രം​ഗത്തെ ശക്തിപ്പെടുത്തുന്നതിനായി നാല് വർഷത്തിനുള്ളിൽ 1.8 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ഒൻ്റാരിയോ സർക്കാർ. പ്രവിശ്യയിലെ ജനങ്ങളെ ഒരു കുടുംബ ഡോക്ടറുമായോ പ്രാഥമിക പരിചരണ സംഘവുമായോ ബന്ധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് പ്രവിശ്യാ സർക്കാർ വ്യക്തമാക്കുന്നു.
ഈ ചരിത്രപരമായ നിക്ഷേപത്തിലൂടെ ആരോ​ഗ്യ രം​ഗത്തെ ഞങ്ങളുടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന് ആരോഗ്യമന്ത്രി സിൽവിയ ജോൺസ് പ്രസ്താവനയിൽ പറഞ്ഞു.
2025 ജനുവരി 1 വരെ ഹെൽത്ത് കെയർ കണക്റ്റ് വെയ്റ്റ്‌ലിസ്റ്റിൽ ഉണ്ടായിരുന്ന എല്ലാവരെയും 2026 വസന്തകാലത്തോടെ ഒരു പ്രാഥമിക ശുശ്രൂഷാ ടീമുമായി ബന്ധിപ്പിക്കുമെന്ന് തങ്ങളുടെ പദ്ധതി ഉറപ്പാക്കുമെന്ന് സർക്കാർ പറയുന്നു. പദ്ധതിയിലൂടെ 2029-ഓടെ 305 പ്രാഥമിക ശുശ്രൂഷാ സംഘങ്ങളെ കൂടി കൂട്ടിച്ചേർക്കുന്നതിലൂട ഏകദേശം 20 ലക്ഷം ഒൻ്റാരിയക്കാരെ പ്രാഥമിക ശുശ്രൂഷയുമായി ബന്ധിപ്പിക്കുമെന്ന് പ്രവിശ്യ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *