ശീതകാലം അവസാനിച്ചുവെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, ഒൻ്റാരിയോയിൽ വീണ്ടും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയോൺമെന്റ് കാനഡ. GTA ഉൾപ്പെടെയുള്ള തെക്കൻ ഒൻ്റാരിയോയിലുടനീളം 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും ശക്തമായ കാറ്റുമുണ്ടായുമെന്ന് കാലാവസ്ഥാ ഏജൻസി. വെള്ളിയാഴ്ചവരെ മഞ്ഞുവീഴ്ചയുണ്ടാകും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് തെക്കുപടിഞ്ഞാറൻ ഒൻ്റാരിയോയിൽ രൂപപ്പെട്ട ന്യൂനമർദ്ദം വ്യാഴാഴ്ച രാവിലെയോടെ ജിടിഎയിൽ എത്തും. തെക്കുപടിഞ്ഞാറൻ ഒൻ്റാരിയിലെ ഈറി തടാകത്തിൻ്റെ തീരം മുതൽ നയാഗ്ര മേഖല വരെയുള്ള സ്ഥലങ്ങളിൽ മഞ്ഞ് വീഴ്ചയും മഴയുമുണ്ടാകും. GTA-യിൽ വ്യാഴാഴ്ച രാവിലെ മുതൽ മഞ്ഞുവീഴ്ച ആരംഭിക്കും ഉച്ചയോടെ മഴയും,കാറ്റും ഉണ്ടാകും.
ടൊറൻ്റോയിൽ വ്യാഴാഴ്ച രാത്രിയോടെ മൂന്ന് സെൻ്റിമീറ്ററിൽ താഴെ മഞ്ഞുവീഴ്ചയുണ്ടാകും. ജിടിഎയിൽ അഞ്ച് സെൻ്റിമീറ്ററിൽ താഴെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ജിടിഎയുടെ വടക്ക് ഭാഗത്ത് അഞ്ച് സെൻ്റീമീറ്ററോളം മഞ്ഞ് വീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഫെബ്രുവരി 28 വെള്ളിയാഴ്ച തെക്കൻ ഒൻ്റാറിയോയിലും ജിടിഎയിലും ശക്തമായ മഞ്ഞ് വീഴ്ചയുണ്ടാകും.
വെള്ളിയാഴ്ച ഉച്ചയോടെ മഞ്ഞ് GTA-യിൽ എത്തുകയും വൈകുന്നേരത്തെ യാത്രയെ ബാധിക്കുകയും ചെയ്യും. ഹ്യൂറോൺ തടാകത്തിൻ്റെ തീരത്ത് നിന്ന് ജിടിഎയിലേക്കും കിഴക്കൻ ഒൻ്റാറിയോയിലുടനീളം 5 മുതൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ ഏജൻസി പറയുന്നു.
ഒൻ്റാരിയോയിൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി

Reading Time: < 1 minute