dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

അമിത ചാർജ്ജ്, സുരക്ഷയില്ല ; എയർ ഇന്ത്യ സർവ്വീസ് ‘പകൽ കൊള്ള’യെന്ന് നെറ്റിസണ്‍സ്!

Reading Time: < 1 minute

ഇന്ത്യയിലെ പല വിമാന സര്‍വ്വീസുകളില്‍ നിന്നും നേരിടേണ്ടിവരുന്ന ദുരനുഭവങ്ങള്‍ ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. അക്കൂട്ടത്തിലേക്ക് എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടിവന്ന ഒരു ദുരനുഭവം വിവരിച്ച സംഗീതന്‍റെ പോസ്റ്റ് സാമൂഹിക മധ്യമത്തില്‍ വൈറലായി. സൌജന്യ സമയ പരിധിക്കുള്ളില്‍ ലഗേജ് കൊണ്ട് പോകുമ്പോള്‍ കൂടി അമിത ചാര്‍ജ്ജ് വാങ്ങിയ എയര്‍ ഇന്ത്യ, ലഗേജ് അലക്ഷ്യമായി കൈകാര്യം ചെയ്യുന്നെന്നും സംഗീതജ്ഞനായ യാഷ് നിർവാൻ പറയുന്നു. എയര്‍ ഇന്ത്യയില്‍ നിന്നും നേരിടേണ്ടിവന്ന തന്‍റെ ദുരനുഭവം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചപ്പോള്‍ ഒരു കോടി പതിനാല് ലക്ഷം പേരാണാണ് കണ്ടത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. ബോധപൂര്‍വ്വം വലിച്ച് പൊട്ടിച്ച നിലയിലുള്ള തന്‍റെ പെട്ടിയുടെ വീഡിയോ യാഷ് നിർവാൻ നിര്‍വാണ്‍ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഒപ്പം ഒരു എയര്‍പോട്ട് ക്രൂ അംഗം വീഡിയോ പകര്‍ത്തരുതെന്ന് ആവശ്യപ്പെടുന്നതും കേള്‍ക്കാം. യാഷിന്‍റെ സരോദ് ആയിരുന്നു പെട്ടിയില്‍ ഉണ്ടായിരുന്നത്. അദ്ദേഹം ഗോവയില്‍ ഒരു പരിപാടി അവതരിപ്പിച്ച ശേഷം കൊല്‍ക്കത്തയ്ക്ക് മടങ്ങുകയായിരുന്നു. വിമാനം സൗജന്യ പരിധിക്കുള്ളില്‍ ആയിരുന്നിട്ടും തനിക്ക് ലഗേജിനായി പ്രത്യേക ചാർജുകൾ നല്‍കേണ്ടിവന്നു. ഗേവ മുതല്‍ കൊല്‍ക്കത്ത വരെ 2000 രൂപയാണ് അമിതമായി ഈടാക്കിയത്. മാത്രമല്ല. പെട്ടിയുടെ പുറത്തുണ്ടായിരുന്ന വള്ളികളും പൊട്ടിച്ചു. മറ്റ് വിമാന കമ്പനികള്‍ക്ക് ഇത്രയും പണമില്ല ലഗേജിന്. എന്നിട്ടും നന്നായി ശ്രദ്ധിക്കുന്നു. ഇവിടെ വിശ്വാസവും ഉറപ്പും നകര്‍ന്നു. സംഗീത ഉപകരണങ്ങളുള്ള യാത്രക്കാര്‍ക്കുള്ള നയങ്ങള്‍ വിശദീകരിക്കേണ്ടിയിരിക്കുന്നു. പെട്ടി നശിപ്പിച്ചതിന് തനിക്ക് നഷ്ടപരിഹാരം വേണം.’ അദ്ദേഹം സാമൂഹിക മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെ കൊല്‍ക്കത്ത എയര്‍പോര്‍ട്ടിലെ സുരക്ഷയെ കുറിച്ച് നിരവധി പേര്‍ പരാതി എഴുതി. പലരും തങ്ങളുടെ ലഗേജുകള്‍ കൊല്‍ക്കത്ത എയര്‍ പോര്‍ട്ടില്‍നിന്നും നഷ്ടപ്പെട്ടിട്ടുണ്ടെന്നും അവിടുത്തെ ജീവിനക്കാരുടെ സമീപനം മോശമാണെന്നും എഴുതി. അടുത്തിടെ അധിക പണം നല്‍കി എയർ ഇന്ത്യ ഫ്ലൈറ്റിൽ XL സീറ്റ് ബുക്ക് ചെയ്തിട്ട് സാധാരണ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യേണ്ടിവന്നതിനെ കുറിച്ച് ഒരു കാഴ്ചക്കാരനെഴുതി. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ക്ക് പലപ്പോഴും ഒരു ഒഴുക്കന്‍ മറുപടിയാണ് ലഭിക്കുന്നതെന്നും നീതി ലഭിക്കാറില്ലെന്നും മറ്റൊരു കാഴ്ചക്കാരനെഴുതി.

Leave a comment

Your email address will not be published. Required fields are marked *