പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിലൂടെ, മാനിറ്റോബ, ഒൻ്റാരിയോ എന്നീ രണ്ട് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).
മാനിറ്റോബ
ജനുവരി 23-ന് നടന്ന മാനിറ്റോബ പിഎൻപി (എംപിഎൻപി) സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിന് കീഴിൽ നറുക്കെടുപ്പ് നടത്തി. കുറഞ്ഞ സ്കോർ 609 ഉള്ള128 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
അതിൽ 22 എണ്ണം സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ നമ്പറും തൊഴിലന്വേഷകരുടെ മൂല്യനിർണ്ണയ കോഡും ഉള്ള ദ്യോഗാർത്ഥികൾക്കുമാണ് നൽകിയിട്ടുണ്ട്.
ഒൻ്റാരിയോ
ജനുവരി 15-ന്, ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) വിദേശ തൊഴിലാളി സ്ട്രീം വഴി നാല് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
അത് ഇക്കണോമിക് മൊബിലിറ്റി പാത്ത്‌വേസ് പ്രോജക്‌റ്റിന് ലക്ഷ്യമിട്ടുള്ള നറുക്കെടുപ്പായിരുന്നു .
കാനഡയിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന വിദഗ്ധരായ അഭയാർത്ഥികൾക്കും കുടിയിറക്കപ്പെട്ടവർക്കും വേണ്ടിയുള്ള ഒരു പ്രോഗ്രാമാണ് എക്കണോമിക് മൊബിലിറ്റി പാത്ത്‌വേസ് പൈലറ്റ് (EMPP).






