ധ്രുവ ചുഴലിക്കാറ്റ് കാരണം കാനഡയിലുടനീളം അതിശൈത്യ മുന്നറിയിപ്പ് നൽകി കാലാവസ്ഥ ഏജൻസി. ടൊറൻ്റോ, ഒട്ടാവ, മോൺട്രിയൽ തുടങ്ങിയ പ്രധാന നഗര നഗരങ്ങൾ വെള്ളിയാഴ്ചയോടെ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ കെൽസി മക്വെൻ പറയുന്നു.
പ്രയറികൾ
വടക്കുപടിഞ്ഞാറൻ ആൽബെർട്ടയിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം കാരണം പ്രവിശ്യയിലുടനീളം മണിക്കൂറിൽ 80 കി.മീ വരെ വേഗതയുള്ള കാറ്റും തീവ്രമായ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് എൻവയോൺമെൻ്റ് കാനഡ പറയുന്നു. ദൃശ്യപരത പൂജ്യത്തിനടുത്തായി കുറഞ്ഞേക്കാമെന്നും മുന്നറിയിപ്പ് പറയുന്നു.
ഇന്ന് ഉച്ച മുതൽ വെള്ളിയാഴ്ച വരെ എഡ്മണ്ടനിൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞ് പ്രതീക്ഷിക്കുന്നു. വടക്കൻ ആൽബെർട്ടയിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ്, മണിക്കൂറിൽ 90 കി.മീ വേഗതയിൽ വീശുമെന്ന് പ്രതീക്ഷിക്കുന്നു, ഇന്ന് വൈകുന്നേരത്തോടെ കാറ്റിൻ്റെ ശക്തി കുറയും.
മാനിറ്റോബയിൽ, ബെറൻസ് നദി, ക്രോസ് തടാകം, ഐലൻഡ് തടാകം തുടങ്ങിയ കമ്മ്യൂണിറ്റികളിൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയും,വെള്ളിയാഴ്ചയോടെ ഇത് 25 സെൻ്റീമീറ്ററിൽ എത്തിയേക്കാമെന്നും റിപ്പോർട്ട് പറയുന്നു.
വിനിപെഗ് നിവാസികൾ വെള്ളിയാഴ്ച രാവിലെയോടെ ശക്തമായ മഞ്ഞ് വീഴ്ച പ്രതീക്ഷിക്കാം. മധ്യ മാനിറ്റോബയിലും വടക്കൻ പ്രദേശങ്ങളിൽ ഇന്ന് രാത്രിയോടെ കനത്ത മഞ്ഞുവീഴ്ചയുണ്ടാകും.സസ്‌കാച്ചെവാനിലെ നിരവധി പ്രദേശങ്ങളിലും ഇന്ന് 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകും. വെള്ളിയാഴ്ച രാവിലെ കുറയും. ദൃശ്യപരത മോശമാകുമെന്നും മുന്നറിയിൽ പറയുന്നു.
ഒൻ്റാറിയോ
എൻവയോൺമെന്റ് കാനഡ ഒൻ്റാറിയോയിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇയർ ഫാൾസ്, റെഡ് ലേക്ക്, പികാംഗികും തുടങ്ങിയ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച കനത്തതായിരിക്കും, ഇന്ന് രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വരെ 15 മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകും.
വടക്കൻ കാനഡ
നൂനാവൂട്ടിൽ ഹിമപാത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ വടക്കൻ കാറ്റ് മഞ്ഞുവീഴ്ചയും കൂടിച്ചേരുമ്പോൾ ദൃശ്യപരത പൂജ്യത്തിനടുത്താകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ശക്തമായ കാറ്റിൽ താപനില ഇന്ന് രാത്രിയും വെള്ളിയാഴ്ചയും -50-നും -55-ഡിഗ്രി സെൽഷ്യസിനും അടുത്തെത്തും. യുകോണിൽ, കാസിയാർ പർവതനിരകളിലും വാട്‌സൺ തടാകത്തിലും താമസിക്കുന്നവർക്ക് ഇന്ന് രാവിലെ മുതൽ മഞ്ഞ് വീഴ്ച 20 മുതൽ 25 സെൻ്റീമീറ്റർ വരെ അനുഭവപ്പെടും.