താൽക്കാലിക ജിഎസ്ടി ബ്രേക്കും, കനേഡിയൻമാർക്ക് 250 ഡോളർ റിബേറ്റ് ചെക്കുകളും വാഗ്ദാനം ചെയ്തിട്ടും ജസ്റ്റിൻ ട്രൂഡോയ്ക്ക് ഗുണകരമായില്ലെന്ന് സർവേ. പൊതു പിന്തുണയുടെ കാര്യത്തിൽ ലിബറർ സർക്കാർ താഴെയാണെന്ന് നാനോസ് സർവേ പറയുന്നു.
നികുതി ഇളവ് പ്രഖ്യാപിച്ച് ഏകദേശം മൂന്നാഴ്‌ച കഴിഞ്ഞിട്ടും,പിയർ പൊലിയേവിന്റെ കൺസർവേറ്റീവുകൾ ജനപിന്തുണയിൽ മുന്നിലാണെന്ന് സർവേ കണ്ടെത്തി.
ദേശീയതലത്തിൽ കൺസർവേറ്റീവുകൾക്ക് 42 ശതമാനവും ലിബറലുകളും എൻഡിപിയും യഥാക്രമം 23 ശതമാനവും 21 ശതമാനവുമാണ് പിന്തുണ. സീറ്റ് പ്രവചനങ്ങളിൽ കൺസർവേറ്റീവുകൾ നേട്ടമുണ്ടാക്കുന്നതായി റിപ്പോർട്ട് പറയുന്നു. ജനപിന്തുണയുടെ കാര്യത്തിൽ കൺസർവേറ്റീവുകൾ 2024-ൽ മുഴുവനും സീറ്റിൽ സേഫ് ആണെന്നും, നാനോസിൻ്റെ പ്രതിമാസ സീറ്റ് പ്രവചനങ്ങളിൽ പാർട്ടി രാജ്യത്തുടനീളം കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കുന്നത് പറയുന്നു. പരമ്പരാഗത ലിബറൽ ശക്തികേന്ദ്രങ്ങളായ ഒൻ്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, എന്നിവയുൾപ്പെടെ. അറ്റ്ലാൻ്റിക് പ്രദേശത്തും കൺസർവേറ്റീവുകൾ നേട്ടമുണ്ടാക്കുമെന്നും സർവേ പറയുന്നു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, പൊലിയേവ് പ്രധാനമന്ത്രിയാകുമെന്നും സർവേ പറയുന്നു.
