ജനന നിരക്ക് വർധിപ്പിക്കാൻ ഇറ്റലിയിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ. ഭാവിയിൽ ജനസംഖ്യാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ രൂപീകരിക്കണം. മാതൃത്വത്തിലും ജോലിയിലും ഏതെങ്കിലും ഒന്നുമാത്രം തെരഞ്ഞെടുക്കേണ്ടി വരുന്നതിന് ബദൽ മാർഗം കണ്ടുപിടിക്കണമെന്നും മാർപ്പാപ്പ പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി ഇറ്റലിയുടെ ജനനനിരക്ക് താഴേക്കാണ്. 2023ൽ 379,000 കുട്ടികളാണ് ജനിച്ചത്. 2033ഓടെ പ്രതിവർഷം ജനനനിരക്ക് 5,00,000 ആയി ഉയർത്തുവാനുള്ള ജനസഖ്യാ വർധന ക്യാമ്പയിനു സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ജനന നിരക്ക് കൂട്ടാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപ്പാപ്പ
Reading Time: < 1 minute






