രാജ്യത്തെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നിനെ തിരിച്ചുവിളിച്ച് കാനഡ. ട്രാൻസ്മിഷൻ പ്രശ്‌നം കാരണം ഫോർഡ് എഫ്-150 പിക്കപ്പ് ട്രക്കുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. വാഹനങ്ങൾ ഓടിക്കുമ്പോൾ ട്രാൻസ്മിഷൻ അപ്രതീക്ഷിതമായി ഫസ്റ്റ് ഗിയറിലേക്ക് മാറുന്നതാണ് വാഹനം തിരിച്ചുവിളിക്കാൻ കാരണമെന്ന് കമ്പനി വ്യക്തമാക്കി.
കാനഡയിലെ ഏകദേശം 95,000 വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. കാനഡയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെ വാഹനമാണ് ഫോർഡിൻ്റെ എഫ്-സീരീസ് പിക്കപ്പ് ട്രക്കുകൾ. 550,000 2014 മോഡൽ ഫോർഡ് എഫ്-150 പിക്കപ്പ് ട്രക്കുകൾ അമേരിക്കയിലും തിരിച്ചുവിളിച്ചിട്ടുണ്ട്.
ജനപ്രിയ വാഹനം തിരിച്ചുവിളിച്ച് കാനഡ
Reading Time: < 1 minute






