കാനഡയിൽ നിന്നും മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി മോണ്‍ട്രിയല്‍ പോര്‍ട്ട്. ഡിസംബര്‍ പകുതി മുതല്‍ മാര്‍ച്ച് അവസാനം വരെ മോണ്‍ട്രിയല്‍ തുറമുഖത്ത് പോലീസ് 400 ഓളം ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ പരിശോധിച്ച് 600 ഓളം മോഷ്ടിച്ച വാഹനങ്ങള്‍ കണ്ടെത്തി. മോഷ്ടിച്ച വാഹനങ്ങൾ മിക്കതും ടൊറന്റോ മേഖലയില്‍ നിന്നുള്ളതാണ്.
തുറമുഖത്തിന്റെ സ്ട്രാറ്റജിക് ലൊക്കേഷനും വലിയ കണ്ടെയ്‌നര്‍ വോളിയവുമാണ് മോഷ്ടിച്ച വാഹനങ്ങള്‍ കൂടുതലായി മോണ്‍ട്രിയലില്‍ നിന്നും കയറ്റുമതി ചെയ്യാന്‍ കാരണമെന്ന് പോലീസ് പറയുന്നു. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലേക്ക് റെയില്‍,റോഡ് ലിങ്കുകള്‍ ഉള്ളതിനാല്‍ നിരവധി വാഹനങ്ങള്‍ അനായാസം മോഷ്ടിച്ച് കടത്താന്‍ സാധിക്കുന്നു. മാത്രവുമല്ല, മോണ്‍ട്രിയല്‍ പോര്‍ട്ട് കുറ്റവാളികള്‍ക്കായി സൗകര്യപ്രദമായ രീതിയിലാണ് സ്ഥിതിചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു. തുറമുഖത്തിലൂടെ കൈമാറ്റം ചെയ്യുന്ന ചരക്കുകള്‍ കൂടുതലായതിനാല്‍ കുറ്റവാളികള്‍ ഇത് ചൂഷണം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം, കാനഡയുടെ നിയമപരമായ വാഹന കയറ്റുമതിയുടെ 70 ശതമാനവും ഉള്‍പ്പെടെ 1.7 ദശലക്ഷം കണ്ടെയ്നറുകള്‍ മോണ്‍ട്രിയല്‍ തുറമുഖം വഴി കടത്തിവിട്ടതായി പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നു. ഇക്കൂട്ടത്തില്‍ കാര്‍ മോഷ്ടാക്കള്‍ക്ക് മോഷ്ടിച്ച വാഹനങ്ങള്‍ എളുപ്പത്തില്‍ കയറ്റിവിടാന്‍ സാധിക്കുന്നു.
മോഷണ വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി മോണ്‍ട്രിയല്‍ പോര്‍ട്ട്
Reading Time: < 1 minute






