കൊച്ചി: ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിൻ്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന പ്രേമലുവിൻ്റെ വിജയാഘോഷത്തിലാണ് സംവിധായകൻ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഭാവന സ്റ്റുഡിയോസിൻ്റെ ഏഴാമത് നിർമാണസംരംഭമായിരിക്കും ചിത്രം.
കൂടുതൽ വിവരങ്ങൾ ഇപ്പോൾ പങ്കുവെക്കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം ഭാഗവും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. പ്രേമലു ടീമിനെക്കൂടാതെ മന്ത്രി പി രാജീവ്, ഫഹദ് ഫാസിൽ, നസ്രിയ, അമൽ നീരദ് എന്നിവരും വിജയാഘോഷ പരിപാടിയിൽ ഉണ്ടായിരുന്നു.
നസ്ലിനും മമിത ബെെജുവും പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സോഫീസിൽ 100 കോടിയിലധികം സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും പ്രേമലുവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
‘പ്രേമലു 2’ വരുന്നു; ഔദ്യോഗിക പ്രഖ്യാപനം നടന്നു

Reading Time: < 1 minute