വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിനായി പുതിയ അധ്യയന വര്‍ഷത്തില്‍ ക്ലാസ് മുറികളില്‍ സെല്‍ഫോണ്‍ നിരോധിച്ച് പ്രിൻസ് എഡ്വേഡ് ഐലൻഡ്. പ്രാഥമിക വിദ്യാലയങ്ങളിലും ജൂനിയർ, സീനിയർ ഹൈസ്കൂളുകളിലും നയം വ്യത്യസ്തമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നതാലി ജെയിംസൺ വ്യക്തമാക്കി.
കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ ആറാം ഗ്രേഡ് വരെ പഠിക്കുന്നവർ സെല്‍ഫോണ്‍ ഉപയോഗിക്കരുത്. എന്നാല്‍ ഗ്രേഡ് 7 നും 12 നും ഇടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അധ്യാപകന്റെ അനുമതിയോടെ സെല്‍ഫോണ്‍ ഉപയോഗിക്കാൻ സാധിക്കും.
സ്‌കൂൾ നെറ്റ്‌വർക്ക് വഴി മാത്രമേ വിദ്യാർത്ഥികൾക്ക് ഇൻ്റർനെറ്റ് ആക്‌സസ് ചെയ്യാൻ അനുവദിക്കൂ. സോഷ്യൽ മീഡിയ സൈറ്റുകൾ തടയുന്നത് ഉൾപ്പെടെയുള്ള ചില ഉള്ളടക്കങ്ങൾ ഒഴിവാക്കുന്ന ഫിൽട്ടറുകൾ ആ നെറ്റ്‌വർക്കിലുണ്ട്. ഒരു അധ്യാപകൻ്റെ അനുമതിയില്ലാതെ ചിത്രമെടുക്കാനോ റെക്കോർഡിംഗ് ചെയ്യാനോ അവരെ അനുവദിക്കില്ലെന്നും റിപ്പോർട്ട് പറയുന്നു.
ക്ലാസ് മുറികളില്‍ സെല്‍ഫോണ്‍ വേണ്ട, നിരോധനം ഏർപ്പെടുത്തി പ്രിൻസ് എഡ്വേഡ് ഐലൻഡ്
Reading Time: < 1 minute






