വിവിധ മേഖലകളിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി മൂന്ന് ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാമുകൾ വീണ്ടും ആരംഭിച്ച് ക്യുബെക്ക്. ഭക്ഷ്യ സംസ്കരണ തൊഴിലാളികൾക്കായുള്ള പെർമനൻ്റ് ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം (PP TA), പെർമനൻ്റ് ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം ബെനിഫിഷ്യറി അറ്റൻഡൻ്റ്സ് (PP PAB), ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻഫർമേഷൻ ടെക്നോളജി, വിഷ്വൽ ഇഫക്ട്സ് മേഖലകളിലെ തൊഴിലാളികൾക്കായുള്ള പെർമനൻ്റ് ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം (PP IA/TI-EV) എന്നിവയാണ് ഇന്ന് മുതൽ പുന:രാരംഭിച്ചത്.
2021-ൽ ആദ്യമായി അവതരിപ്പിച്ച ഈ പ്രോഗ്രാമുകൾ, പ്രധാന വ്യവസായങ്ങളിൽ വിദഗ്ധ തൊഴിലാളികളെ പ്രവിശ്യയിലേക്ക് ആകർഷിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. 2025 ജനുവരി 13 മുതൽ ഡിസംബർ 31 വരെ മൂന്ന് പ്രോഗ്രാമുകളിലുമായി 600 അപേക്ഷകൾ സ്വീകരിക്കും. ഈ പൈലറ്റ് പ്രോഗ്രാമുകളുടെ കാലാവധി 2026 ജനുവരി 1-ന് അവസാനിക്കും.
തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ക്യുബെക്ക്; മൂന്ന് ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാമുകൾ പുന:രാരംഭിച്ചു

Reading Time: < 1 minute