ടൊറൻ്റോയിൽ ഇന്ന് ഉച്ചയ്ക്ക് ഇടിമിന്നലിനും വൈകുന്നേരത്തോടെ 40 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്ന് എൻവയോൺമെന്റ് കാനഡ. താപനില ഏകദേശം 13 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരും. ഇന്ന് താപനില ഏകദേശം 14.8 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡ് ഉയർന്ന നിലവാരത്തിലേക്ക് എത്തുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കുന്നു.
ഫെബ്രുവരി അവസാനത്തെ ദിവസങ്ങളിലെ സാധാരണ ഉയർന്ന താപനില ഏകദേശം 0.6 ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ ടൊറന്റോയിൽ ഇന്ന് അസാധാരണമായ ചൂടുള്ള ദിവസം അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,
ബുധനാഴ്ച ഉച്ചയോടെ കാറ്റുകൾ മാറുകയും താപനില കുത്തനെ താഴുകയും ചെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ബിൽ കോൾട്ടർ വ്യക്തമാക്കുന്നു. വ്യാഴാഴ്ച രാവിലെ തണുപ്പും ഒറ്റപ്പെട്ട മഞ്ഞ് വീഴ്ചയും ഉണ്ടാകും. വാരാന്ത്യം ആകുമ്പോഴേക്കും കാലാവസ്ഥ കൂടുതൽ ചൂടും തെളിമയുള്ളതുമാകുമെന്നും അദ്ദേഹം പറഞ്ഞു.
ടൊറന്റോ ഈ മാസം ആദ്യം താപനില റെക്കോർഡ് തകർത്തിരുന്നു. ഫെബ്രുവരി 9 ന് താപനില 11.4 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു. 1938 ൽ രേഖപ്പെടുത്തിയ 10.6 ഡിഗ്രി സെൽഷ്യസിന്റെ റെക്കോർഡ് മറികടന്നു.
