കാല്‍ഗറിക്ക് പിന്നാലെ ഒന്റാരിയോയിലെ മിസിസാഗയിലും കോണ്‍വാളിലെയും വെയര്‍ഹൗസുകളിൾ ജോലിക്കായി റോബോട്ടുകളെ അവതരിപ്പിക്കാനൊരുങ്ങി വാള്‍മാര്‍ട്ട് കാനഡ. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാണ് പദ്ധതി. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജോലികള്‍ റോബോട്ടുകള്‍ ചെയ്യുന്നതിനാല്‍ വെയര്‍ഹൗസിലെ ജോലികളെല്ലാം എളുപ്പത്തിലും കൃത്യതയോടെയും പൂര്‍ത്തിയാക്കാന്‍ കഴിയുന്നതായി കമ്പനി അവകാശപ്പെടുന്നു. അതേസമയം, വെയര്‍ഹൗസിലെ മറ്റ് ജീവനക്കാരുടെ ജോലിക്ക് റോബോട്ടുകള്‍ ഭീഷണിയാകില്ലെന്നും ആരെയും പിരിച്ചുവിടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
ട്രെയിലറുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വെയര്‍ഹൗസുകളിലേക്കെത്തിക്കാന്‍ എടുക്കുന്ന സമയം റോബോട്ടുകള്‍ വന്നുകഴിഞ്ഞാല്‍ 90 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നും കമ്പനി പറഞ്ഞു. മെയിന്റനന്‍സ്, റീചാര്‍ജിംഗ്, അപ്‌ഗ്രേഡ്‌സ് എന്നിവയ്ക്കായി പ്രവര്‍ത്തനരഹിതമാവുമെങ്കിലും ഓവര്‍ടൈം ചെയ്യാന്‍ റോബോട്ടുകള്‍ക്ക് കഴിയും.
കൂടുതൽ വെയര്‍ഹൗസുകളിലേക്ക് ജോലി ചെയ്യാന്‍ റോബോട്ടുകൾ; വാള്‍മാര്‍ട്ട് കാനഡ
Reading Time: < 1 minute






