റൂറൽ , ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി ഇമിഗ്രേഷൻ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കാനൊരുങ്ങി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). മാർച്ച് മാസത്തിലാണ് രണ്ട് പ്രോഗ്രാമുകളും പ്രഖ്യാപിച്ചിരുന്നത്. എന്നാൽ അപേക്ഷ എന്നാൽ സ്വീകരിക്കുമെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല. പ്രോഗ്രാമുകൾ വഴി പ്രതിവർഷം 5500 സ്ഥിര താമസക്കാരെ സ്വീകരിക്കാൻ സാധിക്കും.
കമ്മ്യൂണിറ്റികളുടെ സാമ്പത്തിക ആവശ്യങ്ങൾ, പുതുമുഖങ്ങളെ സഹായിക്കുന്നതിനുള്ള സേവനങ്ങളുടെയും പ്രോഗ്രാമുകളുടെയും ലഭ്യത, ഐആർസിസിയുമായി പങ്കാളികളാകാനുള്ള അവരുടെ സാമ്പത്തിക വികസന ഓർഗനൈസേഷനുകളുടെ ശേഷി എന്നിവയെ അടിസ്ഥാനമാക്കി പൈലറ്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ മൊത്തം 15 കമ്മ്യൂണിറ്റികളെ തിരഞ്ഞെടുക്കുമെന്ന് വകുപ്പ് വ്യക്തമാക്കി. താൽപ്പര്യമുള്ള ഓർഗനൈസേഷനുകൾക്ക് അവരുടെ കമ്മ്യൂണിറ്റികൾക്ക് വേണ്ടി ജൂലൈ 2-ന് ശേഷം അപേക്ഷിക്കാം.
റൂറൽ, ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി; ഇമിഗ്രേഷൻ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കാനൊരുങ്ങി IRCC

Reading Time: < 1 minute