വിദേശത്തുള്ള കനേഡിയന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സൗജന്യ സേവനം നൽകുന്നതിനായി പുതിയ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍. രജിസ്‌ട്രേഷന്‍ ഓഫ് കനേഡിയന്‍സ് എബ്രോഡ്(ROCA) എന്ന ആപ്ലിക്കേഷന്റെ സേവനം സൗജന്യവും രഹസ്യാത്മക സ്വഭാവമുള്ളതുമാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും, താമസിക്കുന്നവർക്കും സേവനത്തിനായി സൈന്‍അപ്പ് ചെയ്യാം.
വിദേശത്തുള്ള കനേഡിയന്മാർക്ക് സുരക്ഷ ഉറപ്പാക്കാനായി രജിസ്‌ട്രേഷനായി സൈന്‍ അപ്പ് ചെയ്യണമെന്ന് സർക്കാർ വ്യക്തമാക്കുന്നു.ഇതിലൂടെ ഏറ്റവും പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റായി ലഭിക്കും. ഇതുവരെ, വിദേശത്തുള്ള ലക്ഷകണക്കിന് കനേഡിയന്‍ പൗരന്മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുന്‍കാലങ്ങളില്‍ അടിയന്തര സാഹചര്യങ്ങളിലും ROCA യുടെ സേവനം കനേഡിയന്‍ പൗരന്മാരെ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
പൗരന്മാരുടെ സുരക്ഷ; സൗജന്യ സേവനവുമായി കാനഡ
Reading Time: < 1 minute






